രാജ്യത്ത് സ്പുട്നിക്ക് വാക്‌സിന്റെ വിതരണം ഒമ്പത് നഗരങ്ങളിൽ കൂടി ആരംഭിക്കുന്നു.ബംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, വിശാഖപട്ടണം, ബാദി, കൊലാപ്പൂർ, മിറയാലഗുഡ തുടങ്ങിയ നഗരങ്ങളിലാണ് വാക്സിൻ വിതരണം ആരംഭിക്കുക.അപ്പോളോ ആശുപത്രി വഴിയാണ് നിലവിൽ സ്പുട്നിക് വാക്സിൻ വിതരണം നടത്തുന്നത്. വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ ഹൈദരാബാദിലാണ് ആദ്യം വിതരണം ചെയ്തത്.
91.6 ശതമാനം ഫലപ്രാപ്തി സ്പുട്നിക് വാക്സിനുണ്ടെന്നാണ് അവകാശവാദം. 1,145 രൂപയാണ് വാക്സിെൻറ വില. രാജ്യത്ത് 18-44 വയസ് വരെ പ്രായമുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചതിെൻറ പശ്ചാത്തലത്തിൽ വാക്സിൻ ഡോസുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. സ്പുട്നിക് കൂടി എത്തുന്നതോടെ ഇത് ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















