ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ കോവിഷീല്‍ഡ് വാക്സിന്റെ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് നാഷണല്‍ ടെക്നിക്കല്‍ അഡ്വസൈറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ മേധാവി ഡോ. എന്‍ കെ അറോറ.
കോവിഷീല്‍ഡ് വാക്സിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള നീട്ടിയത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കവേയാണ് അറോറ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേളകളുടെ ദൈര്‍ഘ്യം 12 ആഴ്ചയായാണ് കേന്ദ്രം വര്‍ധിപ്പിച്ചത്.
യുകെയില്‍ ആദ്യം കണ്ടെത്തിയ ആല്‍ഫ വകഭേദത്തിനെക്കാള്‍ മാരക വ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ വകഭേദം.
















