തമിഴ്നാടിന് ആറ് ലക്ഷം വാക്സിൻ കൂടി അനുവദിച്ച് കേന്ദ്രസർക്കാർ .വാക്സിൻ ക്ഷാമം നേരിടുന്നുവെന്ന് തമിഴ്നാട് കഴിഞ്ഞയാഴ്ച കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ആറര ലക്ഷം വാക്സിൻ കൂടി അനുവദിച്ചത്.
അതേസമയം കോവിഡ് വാക്സിനേഷനിൽ തമിഴ്നാട് വളരെ പിന്നിലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സംസ്ഥാന ജനസംഖ്യയുടെ ഒമ്പത് ശതമാനത്തിന് മാത്രമാണ് ഇതുവരെ വാക്സിനേഷൻ നൽകിയിട്ടുള്ളുവെന്ന് സ്ഥിതിവിവരക്കണക്കുകളും പുറത്ത് വന്നിരുന്നു.