കൊല്ലം പത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച് രണ്ട് പേര്‍ മരിച്ചു . കടുവാത്തോട് സ്വദേശി പ്രസാദ് (50), സെക്യൂരിറ്റി ജീവനക്കാരന്‍ മുരുകാനന്ദന്‍ (53) എന്നിവരാണ് മരിച്ചത്.രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാജീവ്, ഗോപി എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അടൂരിലുള്ള മരിയ ആശുപത്രിയിലാണ് ഇരുവരും ചികിത്സയിലുള്ളത്.
പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സിഎഫ്എൽടിസി കേന്ദ്രത്തിൽ നിന്ന് മോഷ്ടിച്ച സ്പിരിറ്റ് നാലു പേരും ചേർന്ന് കഴിച്ചെന്നാണ് സംശയിക്കുന്നത്. പൊലീസും എക്സൈസും ചേർന്ന് അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

















