വിഴിഞ്ഞം: ടാങ്കർ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു.പുത്തൻകട പുന്നനിന്ന വീട്ടിൽ പരേതനായ ജോണിയുടെയും ഗ്ലോറിയുടെയും മകൻ ജോമോൻ (22) ആണ് മരിച്ചത്. പരിക്കേറ്റ പുത്തൻകട യേശുഭവനിൽ യേശുദാസ് (19) നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈപാസിൽ കൈവൻവിളക്ക് സമീപം കാക്കലക്കാനത്തായിരുന്നു അപകടം. വെള്ളവുമായി തിരുപുറം ഭാഗത്തേക്കുപോയ ടാങ്കർലോറി എതിർ ദിശയിൽനിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ജോമോൻ ഉടൻതന്നെ മരിച്ചു.

















