മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘത്തിന്റെ പുതിയ തീരുമാനം .ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാകും സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.
അതേസമയം സുന്ദരക്ക് കോഴയായി ലഭിച്ച രണ്ടര ലക്ഷത്തിൽ ശേഷിക്കുന്ന തുക കണ്ടെടുക്കാൻ അന്വേഷണം ഊർജിതമാക്കി. സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്ന് ഒരുലക്ഷം രൂപ നേരത്തെ ലഭിച്ചിരുന്നു. ഒന്നരലക്ഷം രൂപ ചെലവായി പോയെന്നായിരുന്നു സുന്ദര നൽകിയ മൊഴി. ഇത് പോലീസ് മുഖവിലക്ക് എടുത്തിട്ടില്ല.