കെപിസിസി അധ്യക്ഷനായി കെ. സുധാകരന് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്കും 11.30നും ഇടയിലാണ് ചുമതലയേൽക്കൽ ചടങ്ങ് നടക്കുക.സുധാകരനു പുറമേ, വര്‍ക്കിങ് പ്രസിഡന്‍റുമാരായി നിയമിതരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി.ടി. തോമസ് എംഎല്‍എ, ടി. സിദ്ദിഖ് എംഎല്‍എ എന്നിവരും ഇന്ന് ചുമതലയേല്‍ക്കും.ചടങ്ങിന് മുമ്പായി കണ്ണൂർ എംപി കൂടിയായ കെ സുധാകരൻ തിരുവനന്തപുരത്ത് ഗാന്ധി പ്രതിമയിലും പാളയത്തെ രക്തസാക്ഷി മണ്ഡപത്തിലും ഹാരം സമർപ്പിച്ച ശേഷമാണ് ചടങ്ങിൽ പങ്കെടുക്കുക.തിരുവനന്തപുരത്ത് കെപിസിസി (KPCC) ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരഭവനിൽ എത്തിയാണ് കെ സുധാകരൻ ചുമതലയേൽക്കുന്നത്.
ഈ മാസം എട്ടിനാണ് കെപിസിസി പ്രസിഡന്‍റിനെയും വര്‍ക്കിങ് പ്രസിഡന്‍റുമാരെയും നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് ഇത്തരവ് വന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയലാര്‍ രവി, വി.ഡി. സതീശന്‍, കെ.സി. വേണുഗാപാല്‍, തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരന്‍, സി.വി പത്മരാജന്‍, പ്രൊഫ. കെ.വി. തോമസ്, കെ. മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ എംപി ചുമതലയേൽക്കുന്നത്.