മഹാരാഷ്ട്രയില്‍ കോവിഡിന് പിന്നാലെ ആശങ്കയായി ബ്ലാക്ക് ഫംഗസ് പടരുന്നു.ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ് കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസം 7,395 ആയി ഉയര്‍ന്നു. ഇവരില്‍ 644 പേര്‍ മരണപ്പെട്ടപ്പോള്‍ 2,212 പേരുടെ അസുഖം ഭേദമായി.
അതേസമയം മഹാരാഷ്ട്രയില്‍ 9,350 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു . സംസ്ഥാനത്ത് ഇതുവരെ 5,924,773 പേര്‍ക്കാണ് അസുഖം ബാധിച്ചത്. 388 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 114,154 ആയി. 15,176 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 1,38,361 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. ഇതോടെ രോഗമുക്തി നേടിയവര്‍ 56,69,179 ആയി.
















