കോവിഡ് വാസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ബ്രിട്ടനില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാലാഴ്ച്ച കൂടി നീട്ടി. കോവിഡ് ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്നരുടെ എണ്ണം ഉയര്‍ന്നുതന്നെ നില്‍ക്കുന്നതിനാലാണിത്. ജൂണ്‍ 21 വരെയാണ് ബ്രിട്ടനില്‍ നേരത്തെ ലോക്ഡൗണ്‍ നിശ്ചയിച്ചിരുന്നത്.
അതേസമയം ആല്‍ഫയേക്കാള്‍ 40 ശതമാനം വേഗത്തിലാണ് ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം പടരുന്നതെന്ന് ബ്രിട്ടന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നല്‍, രണ്ടു ഡോസ് വാക്സിന് എടുത്താല്‍ ഈ വകഭേദങ്ങളെ ചെറുക്കാനാകുമെന്നാണ് ബ്രിട്ടന് അധികൃതർ വിലയിരുത്തുന്നത്.