ഉത്തര്‍പ്രദേശില്‍ നാലു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. ആഗ്ര ഫത്തേബാദ് ജില്ലയിലെ ദാരിയ ഗ്രാമത്തിൽ ഇന്നു രാവിലെയായിരുന്നു അപകടം . കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തില്‍ മൂടിയില്ലാത്ത കുഴല്‍കിണറില്‍ വീഴുകയായിരുന്നു . പൊലീസിന്‍റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
















