മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 7000 കടന്നു .രാജ്യത്ത് 7,395 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു . ഇതില്‍ 644 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2,212 പേര്‍ രോഗമുക്തരാകുകയും ചെയ്തു.പുണെ, നാഗ്പൂര്‍, നാഷിക്, സോലാപൂര്‍ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണവും മരണനിരക്കും വര്‍ധിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തിലും രാജസ്ഥാനിലും കര്‍ണാടകയിലുമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികളുള്ളത്.
















