ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 255 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.72,751 സാമ്പിളുകളാണ് പരിശോധിച്ചത്. 23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.
അതേസമയം സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചു. രാവിലെ 10 മുതൽ 8 വരെ കടകളും മാളുകളും തുറക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. 50 ശതമാനം പേർക്ക് റെസ്‌റ്റൊറന്റുകളില്‍ പ്രവേശിക്കാം. സ്വകാര്യ ഓഫീസുകള്‍ക്ക് പകുതി ജീവനക്കാരുമായി ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം.
















