റാഞ്ചി: കോവിഡ് രണ്ടാം തരംഗത്തിൽ ഇതാദ്യമായി ഒരു മരണം പോലും സ്ഥിരീകരിക്കാതെ ഝാർഖണ്ഡ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3,43,304 ആയി.
ഈസ്റ്റ് സിന്‍ഘും ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. 51 കോവിഡ് കേസുകളാണ് ഞായറാഴ്ച ഈ ജില്ലയില്‍ മാത്രം സ്ഥിരീകരിച്ചത്. റാഞ്ചിയില്‍ 27, ഹസാരിബാഗില്‍ 23 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
സംസ്ഥാനത്ത് നിലവില്‍ 3,966 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 5,082 പേരാണ് മരിച്ചത്. ജൂണ്‍ 17 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ നിലവിലുള്ളത്.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടയിൽ 80,834 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3303 പേർ മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി. 1,32,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് തുടരുമ്പോഴും മരണനിരക്കിലെ കുറവ് നേരിയ തോതിൽ മാത്രമാണ്.
















