ആൻറിബോഡി കോക്ടെയിൽ പരീക്ഷിച്ച് ഹൈദരാബാദിലെ ആശുപത്രി. 40 പേർക്കാണ് മോണോക്ലോണൽ കോക്ടെയിലിന്റെ ഒറ്റ ഡോസ് നൽകിയത്. ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻഡ്രോളജിയിലാണ് പരീക്ഷണം നടത്തിയത്. 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് രോഗലക്ഷണങ്ങൾ മാറിയതായി ആശുപത്രി അധികൃതർ അറിയിച്ചു .
അതേസമായം ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിനെതിരെ ചികിത്സ ഫലപ്രദമാണോയെന്നാണ് പരിശോധിച്ചത്. 40 രോഗികളെ ഒരാഴ്ചയാണ് നിരീക്ഷിച്ചത്. ഒരാഴ്ചക്ക് ശേഷം ഇവർ പൂർണമായും രോഗമുക്തി നേടിയതായി ആർ.ടി.പി.സി.ആർ പരിശോധനയിൽ വ്യക്തമായതായി ആശുപത്രി അധികൃതർ അറിയിച്ചു.
















