തമിഴ്നാട്ടിൽ കൂടുതൽ വാകിസിനുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.ഇതേതുടർന്ന് അദ്ദേഹം ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ അറിയിച്ചു .വാക്സിനേഷനിലൂടെ മാത്രമേ കോവിഡ് വ്യാപനം കുറക്കാൻ കഴിയൂവെന്നും വാക്സിനേഷനായി ജനങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അതേസമയം കോയമ്പേട് പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർക്കുള്ള വാക്സിനേഷൻ പരിപാടികൾ മികച്ച രീതിയിൽ തന്നെ നടക്കുന്നുണ്ട്. നിലവിൽ 9,655 പേർക്ക് അവിടെ വാക്സിൻ നൽകിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
















