രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുത്തനെ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 71 ദിവസത്തെ എറ്റവും കുറഞ്ഞ പ്രതിദിന വർധനയാണ് ഇത്. 3,303 മരണം കൂടി കേന്ദ്ര ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് 1,32,062 പേർ രോഗമുക്തി നേടിയെന്നാണ് ഔദ്യോഗിക കണക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,94,39,99 ആയി ഉയര്‍ന്നു. ആകെ മരണം 3,70384 ആയി . നിലവില്‍ 10,26,159 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 25,31,95,048 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
















