ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മുകുള്‍ റോയിക്ക് പിന്നാലെ കൂടുതല്‍ നേതാക്കള്‍ ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. റജീബ് ബാനര്‍ജിയും ഉടന്‍ തൃണമൂലിലേക്ക് മടങ്ങിവരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇതുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുണാല്‍ ഘോഷവുമായി റജീബ് ബാനര്‍ജി കൂടിക്കാഴ്ച നടത്തി. പശ്ചിമബംഗാള്‍ മന്ത്രിയായിരുന്ന റജീബ് ബാനര്‍ജി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നിരുന്നത്.
“മുകുള്‍ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകന്‍ ആയിരുന്നില്ല. അതേ പോലെ കൂടുതല്‍ പേര്‍ വരും”- എന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചിരുന്നത്.
















