കോഴിക്കോട്: തന്നോട് പറഞ്ഞ ഓഡിയോ ക്ലിപ്പില്‍ ബാഗില്‍ ഇട്ടു നടന്നു എന്ന് പറഞ്ഞത് പണം അല്ലെങ്കില്‍ പിന്നെ എന്താണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനോട് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട്. പണം കൊടുത്തില്ല എന്നാണ് ബിജെപിയും കെ. സുരേന്ദ്രനും പറയുന്നത്. പണം വാങ്ങിയില്ലെന്ന് സി.കെ. ജാനവും പറയുന്നു. ഇനി സി.കെ. ജാനുവിന് പണം കൊടുത്തില്ലെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് പണം എന്തു ചെയ്തുവെന്നും പ്രസീത ചോദിച്ചു.
ഇത്ര രഹസ്യമായി ബാഗിലിട്ട് നടന്നത് എന്താണെന്ന് ബിജെപിയം സുരേന്ദ്രനും വ്യക്തമാക്കണം. പൈസ കൈമാറി കിട്ടിയാല്‍ മാത്രമേ പത്രസമ്മേളനം നടത്തൂ എന്നാണ് സി.കെ. ജാനു പറഞ്ഞത്. ആ സമയത്താണ് ഇത് കൃഷ്ണദാസ് അറിയുമോ എന്ന് സുരേന്ദ്രന്‍ ചോദിച്ചത്. രണ്ട് ദിവസമായി ബാഗിലിട്ട് നടക്കുകയാണ്. റികസ്‌കാണെന്നും സുരേന്ദ്രന്‍ പറഞ്ഞതായും പ്രസീത പറഞ്ഞു.
അതേസമയം സി.പി.എമ്മുമായോ ജയരാജനുമായോ ഒരു ബന്ധവും ഉണ്ടായിട്ടില്ല. തങ്ങളുടേത് ഒരു പട്ടികജാതി പ്രസ്ഥാനമായതിനാലാകാം ബി.ജെ.പി ഇതിലേക്ക് സി.പി.എമ്മിനെ വലിച്ചിഴച്ചതെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സി.കെ. ജാനുവിന് എന്‍.ഡി.എയുടെ ഭാഗമാകാന്‍ പത്ത് ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയെന്നാണ് പ്രസീതയുടെ ആരോപണം. പണം തരാമെന്ന് സമ്മതിക്കുന്ന സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖയും നേരത്തെ പ്രസീത പുറത്തുവിട്ടിരുന്നു. മാര്‍ച്ച് ഏഴാം തീയതി സുരേന്ദ്രന്‍ നേരിട്ട് പണം നല്‍കിയെന്നാണ് പ്രസീത പറയുന്നത്. അതിന് ഒരു ദിവസം മുന്‍പ്, ആറാം തീയതി ഹോട്ടലില്‍ എത്തിയ ജാനുവും പ്രസീതയും എട്ടാം തീയതി വരെ ഇവിടെ താമസിച്ചു. പ്രസീത പറയുന്ന 503ആം നമ്ബര്‍ റൂമില്‍ തന്നെയായിരുന്നു താമസം.
പണം കൈമാറിയതായി പ്രസീത പറയുന്ന തലസ്ഥാനത്തെ ഹോട്ടലില്‍ അതേദിവസം സി.കെ. ജാനു താമസിച്ചെന്ന് തെളിയിക്കുന്ന ഹോട്ടല്‍ ബില്‍ പുറത്തായിരുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയാണ് റൂമെടുത്ത് നല്‍കിയതെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ എന്‍.ഡി.എയുടെ ഘടക കക്ഷിയുടെ നേതാവായ ജാനുവിന് ബി.ജെ.പി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നാണ് സുരേന്ദ്രന്‍ ചോദിക്കുന്നത്.

















