ഡല്‍ഹി: കോവിഡ് മരുന്നുകളുടെയും അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങളുടെയും ചരക്കു സേവന നികുതി വെട്ടിക്കുറച്ചു. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
ആംഫോടെറിസിന്‍ബി, ടോസിലിസാമാബ് എന്നീ മരുന്നുകളുടെ ജിഎസ്ടിയാണ് ഒഴിവാക്കിയത്. നേരത്തെ ഇവയ്ക്ക് അഞ്ചു ശതമാനമായിരുന്നു നികുതി. റെംഡിസിവിര്‍, ഹെപാരിന്‍ എന്നിവയുടെ നിരക്ക് 12ല്‍നിന്ന് അഞ്ചാക്കി.
വെന്റിലേറ്റര്‍, ബിപാപ് മെഷീന്‍, ഹൈഫ്‌ളോ നാസില്‍ കാനുല, മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ എന്നിവയുടെയും നിരക്ക് 12ല്‍നിന്ന് അഞ്ചു ശതമാനം ആക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.
കോവിഡ് പരിശോധനാ കിറ്റിന്റെ നികുതി പന്ത്രണ്ടില്‍ നിന്ന് അഞ്ചാക്കി. പള്‍സ് ഓക്‌സിമീറ്റര്‍, ഹാന്‍ഡ് സാനിറ്റൈസര്‍, ഊഷ്മാവ് അളക്കുന്ന ഉപകരണങ്ങള്‍, ആംബുലന്‍സ് സേവനം എന്നിവയ്ക്കും ശതമാനമായിരിക്കും ഇനി നികുതി.
















