ന്യൂഡൽഹി: രാജ്യത്ത് ആശ്വാസമേകി കോവിഡ് പ്രതിദിന കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 84,332 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ എഴുപത് ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,93,59,155 ആയി ഉയര്‍ന്നു. ഇതില്‍ 2,79,11,384 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 10,80,690 ആക്ടീവ് കേസുകളാണുള്ളത്.
കോവിഡ് പ്രതിദിന കണക്കില്‍ കുറവ് വരുന്നുണ്ടെങ്കിലും മരണക്കണക്കുകള്‍ ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. മരണസംഖ്യ പ്രതിദിനം ആറായിരം വരെ കടന്ന ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 4,002 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.















