കവരത്തി: രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയക്ക് പിന്തുണ അറിയിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ട രാജി. മുതിര്‍ന്ന നേതാക്കള്‍ അടക്കം 12 പേരാണ് രാജി വച്ചത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലും ഐഷക്ക് പിന്തുണ അറിയിച്ചിരുന്നു.
ദ്വീപിലെ ബിജെപി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദും രാജി വച്ചിട്ടുണ്ട്. ഐഷ സുല്‍ത്താനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ ബിജെപി ലക്ഷദ്വീപ് ഘടകം അനുകൂലിച്ചെന്നാരോപിച്ചാണ് രാജി. ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരേ കവരത്തി പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. അഡ്മിനിസ്‌ട്രേറ്ററെ ജൈവായുധം (ബയോ വെപണ്‍) എന്ന് വിളിച്ചെന്നാരോപിച്ചായിരുന്നു പരാതി. ഐഷക്കെതിരേ പരാതി നല്‍കിയ സംസ്ഥാന പ്രസിഡന്റിന്റെ ഏകപക്ഷീയമായ നീക്കത്തില്‍ പ്രതിഷേധിച്ചുകൂടിയാണ് കൂട്ടരാജി.
അഡ്മിനിസ്‌ട്രേറ്ററുടെ ഏകധിപത്യ നടപടികളില്‍ പ്രതിഷേധിച്ച് നേരത്തെയും ലക്ഷദ്വീപ് ബിജെപിയില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചിരുന്നു
















