തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ അധ്യാപക നിയമനം നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നത് നീണ്ടു പോകുന്ന സാഹചര്യത്തിലാണിത്.
കഴിഞ്ഞ വർഷം നിയമന ശുപാർശ ലഭിച്ചവർക്കും ഇതുവരെ നിയമനം ലഭിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് ആവശ്യമായ സത്വര നടപടികൾ സർക്കാരും നിയമന അധികാരികളും പബ്ലിക്ക് സർവീസ് കമ്മീഷനും സ്വീകരിക്കണമെന്ന് പി.സി വിഷ്ണുനാഥിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി അദ്ദേഹം പറഞ്ഞു.