കൽപ്പറ്റ: വയനാട് മരംകൊള്ളയിൽ അന്വേഷണം ഇന്ന് മുതൽ. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. 14 ജില്ലകളിലെയും മരം മുറി അന്വേഷിക്കാൻ 5 ഫ്ളയിങ് സ്ക്വാഡ് ഡിഎഫ്ഒ മാരെയാണ് ചുമതലപ്പെടുത്തിയത്.
റവന്യൂ വകുപ്പിന്റെ 2020 മാർച്ച് 11 ന് ഇറങ്ങിയ ഉത്തരവിന് ശേഷമുള്ള മുഴുവൻ പണം ഇടപാടുകളും അന്വേഷിക്കാനാണ് നിർദേശം. ജൂൺ 22 ന് ഉള്ളിൽ റിപ്പോർട്ട് കൈമാറണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് ഉത്തരവിൽ പറയുന്നു.
ഉത്തരവിന്റെ മറവിൽ പട്ടയ ഭൂമിയിലെ സർക്കാർ സംരക്ഷിത മരങ്ങൾ മുറിച്ചതായിരിക്കും അന്വേഷിക്കുക. എല്ലാ ജില്ലകളിലെയും മുഴുവൻ ഫയലുകളും പരിശോധിക്കണം. എല്ലാ ദിവസവും ഡിഎഫ്ഒമാർ അന്വേഷണ പുരോഗതി രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.