ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബി.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. യുകെ,ബ്രസീൽ എന്നവിടങ്ങളിൽ നിന്നും ഇന്ത്യയിൽ എത്തിയവരുടെ സാമ്പിളുകൾ ഉപയോഗിച്ച് നടത്തിയ ജീനോം സ്വീക്വീൻസിലോടെയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുതിയ വകഭേദം കണ്ടെത്തിയത്.
ഡെൽറ്റ വകഭേദത്തിന് സമാനമാണിതെന്നും കണ്ടെത്തൽ. കടുത്ത ലക്ഷണങ്ങൾക്ക് പുതിയ വകഭേദം കാരണമാകും. ഇത് ആൽഫ വകെഭേദത്തെക്കാൾ അപകടകാരിയാണ്. ബി.1.1.28.2 വകഭേദം ബാധിക്കുന്നവർക്ക് രോഗം ഗുരുതരമാകാനും സാധ്യത. വാക്സിനുകൾ ഈ വകഭേദത്തിന് എത്രത്തോളം ഫലപ്രദമെന്നത് പഠനം നടത്തിയാൽ മാത്രമേ കണ്ടെത്താൻ കഴിയു.