ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് രാജ്യത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകുമെന്നും മോദി അറിയിച്ചു.
രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിനിൽ 75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിക്കും. സ്വകാര്യ ആശുപത്രികൾക്ക് 25 % വാക്സിൻ വാങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുട്ടികൾക്ക് വാക്സിൻ നൽകുന്നത് വേഗത്തിൽ നൽകി തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. രണ്ട് വാക്സിനുകൾ കൂടി രാജ്യത്ത് ഉടർ തയാറാകുമെന്ന് കരുതുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത്രയും ചെറിയ സമയത്തിനുള്ളിൽ വാക്സിൻ വികസിപ്പിക്കാനായത് വലിയ നേട്ടമാണെന്നും കൊവിഡ് മുന്നണി പേരാളികളുടെ വാക്സിനേഷൻ പൂർത്തിയാക്കാനുള്ള ശ്രമം വേഗത്തിൽ പുരോഗമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് സഹായം നൽകാൻ കേന്ദ്രം മുന്നിലുണ്ടെന്നും പ്രധാനമന്ത്രി ഗരീബ് അന്ന യോജന പ്രകാരം സൗജന്യ റേഷൻ തുടരുമെന്നും മേദി അറിയിച്ചു.ദീപാവലി വരെയാണ് ഇത് തുടരുക.
രാജ്യത്ത് ആരും പട്ടിണികിടക്കേണ്ടിവരില്ലെന്നും, അതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി വ്യക്തമാക്കി.