ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ചു മണിക്കാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ കാര്യം അറിയിച്ചത്. കോവിഡ് കേസുകൾ രാജ്യത്ത് കുറഞ്ഞ സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
Prime Minister Shri @narendramodi will address the nation at 5 PM today, 7th June.
— PMO India (@PMOIndia) June 7, 2021
രാജ്യത്ത് അൺലോക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് പ്രഖ്യാപനം ഉണ്ടാക്കാനാണ് സാധ്യത. ഇന്നലെ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷമായി കുറഞ്ഞിരുന്നു.