തിരുവനന്തപുരം: കുഴൽപ്പണ കേസിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പിൽ എംഎൽഎ. ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടെന്നും കേട്ടിട്ടുണ്ട്. ഒരു കുഴൽ ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടുമെന്ന നിലയിലാകരുത്.കുഴല്പണക്കേസിൽ ചോദ്യം ചെയ്തത് ബിജെപി നേതാക്കളെയാണ്. എന്നിട്ടും കേസിൽ ബിജെപിക്ക് ബന്ധമില്ലെന്നാണ് പറയുന്നത്.
ബിജെപിയുടെ കേരളത്തിലെ ഏറ്റവും വലിയ പ്രചാരണസാമഗ്രി പണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജിഡിപി നഷ്ടത്തിലാണ്. രാജ്യത്ത് കള്ളനോട്ട് സജീവമാണ്. കുഴൽപ്പണ കേസിൽ പണം നഷ്ടപെട്ടിട്ട പരാതി പോലും കൊടുക്കാൻ തയ്യാറായില്ല. പോലീസ് തലകുത്തി അന്വേഷിച്ചാലും കേസ് ബിജെപിയിലേക്ക് എത്തില്ലെന്നാണ് പറയുന്നത്.
അതാണ് തങ്ങൾക്കും പറയാനുള്ളത്.തലകുത്തി നിന്നല്ല,നേരെ നിന്ന് കേസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒത്തുകളിച്ചെന്ന് പറയിക്കരുതെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. പ്രതിപക്ഷം കൊടകര കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു .കേസിൽ അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.