ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇന്ധനവിലയിൽ വർധന. പെട്രോൾ ലിറ്ററിന് 28 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയും ഡീസലിന് 91 .86 രൂപയുമായി. അതേ സമയം രാജ്യത്ത് പലയിടങ്ങളിലും ഇന്ധന വില നൂറ് കടന്നു.
മെട്രോ നഗരമായ മുംബൈയിലും പെട്രോൾ വില നൂറ് കടന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വില ഉയരാതെയിരുന്ന ഇന്ധനവില തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷമാണ് വർദ്ധനവ് കാട്ടി തുടങ്ങിയത്. ജൂൺ മാസത്തിൽ ഇത് നാലാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.