കാസര്‍ഗോഡ്: കെ. സുന്ദരയ്ക്ക് സുരക്ഷ ഒരുക്കാന്‍ പൊലീസ് തീരുമാനം. ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന കെ. സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പണം കൊണ്ടുവന്നത് സുനില്‍ നായിക്, അശോക് ഷെട്ടി, സുരേഷ് നായക് എന്നിവരാണ്. വെളിപ്പടുത്തലിനുശേഷം ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണി ഉണ്ടെന്നും സുന്ദര പറഞ്ഞു.
പണമിടപാടുമായി ബന്ധപ്പെട്ട് സുന്ദരയെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയായിരുന്നു പൊലീസ് മൊഴിയെടുത്തത്. പണം നല്‍കിയ തീയതിയും എത്തിച്ചു നല്‍കിയ ആളുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ സുന്ദര പൊലീസിനോട് വിശദീകരിച്ചു.
മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി നേതാക്കൾ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനുശേഷം ബിജെപി പ്രവർത്തകരുടെ ഭീഷണിയുണ്ടെന്ന് കെ.സുന്ദര പറഞ്ഞിരുന്നു. ഇതോടെയാണ് സുരക്ഷ നല്‍കാന്‍ പൊലീസ് തീരുമാനിച്ചത്.
മഞ്ചേശ്വരത്ത് നാമനിർദേശ പത്രിക പിൻവലിക്കാൻ പണം വാങ്ങിയത് തെറ്റാണ് എന്ന് ബോധ്യമുണ്ട്. എന്നാൽ തിരികെ കൊടുക്കാൻ ഇപ്പോൾ കയ്യിൽ പണമില്ല. പണവും ഫോണും വാങ്ങിയത് ഇപ്പോൾ തുറന്നുപറയുന്നത് ആരുടേയും സമ്മർദത്തിനോ പ്രല്ലോഭനത്തിനോ വഴങ്ങിയല്ല. അന്ന് ഇക്കാര്യങ്ങൾ പുറത്തു പറയാതിരുന്നത് ബിജെപി പ്രവർത്തകർ പറഞ്ഞിട്ടാണെന്നും സുന്ദര പറയുന്നു.
അതിനിടെ പൊലീസ് ചോദ്യം ചെയ്ത സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മാര്‍ച്ച് 21നാണ് സുനില്‍ നായിക് സുന്ദരയുടെ വീട്ടില്‍ എത്തിയത്. ഈ ദിവസം തന്നെ സുനില്‍ നായിക് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ മാര്‍ച്ച് 22 ന് സുന്ദര സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയും ചെയ്തു.

















