ബാംഗ്ലൂർ : മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് വാർത്തകൾക്ക് ഇടയിൽ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ് യെഡ്യൂരപ്പ. ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം മന്ത്രിപദത്തിൽ നിന്ന് രാജി വെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദയുമായി യെഡ്യൂരപ്പയും മകൻ ബി.വൈ വിജയേന്ദ്രയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി യെഡ്യൂരപ്പ എത്തിയത്.
യെഡ്യൂരപ്പ കാലാവധി പൂർത്തിയാക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സി.ടി രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹിയിൽ നേതൃത്വത്തിന് തന്നിൽ വിശ്വാസമുള്ള കാലത്തോളം മുഖ്യമന്ത്രിയായി തുടരുമെന്ന് യെഡ്യൂരപ്പ പറഞ്ഞു. സ്ഥാനമൊഴിയാൻ ആവശ്യപ്പെടുന്ന ദിവസം രാജിവെക്കും. തന്റെ നിലപാട് വ്യക്തമെന്നും അദ്ദേഹം പറഞ്ഞു.