കോവിഡ് രോഗികൾക്ക് സൊട്രോവിമോബ് ആന്റിബോഡി ചികിത്സ നൽകാൻ ബഹറിനിൽ അനുമതി

മനാമ: കോവിഡ്  രോഗികൾക്ക് സൊട്രോവിമോബ് ആന്റിബോഡി ചികിത്സ നൽകാൻ ബഹറിനിൽ അനുമതി. സൊട്രോവിമോബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി.  സൊട്രോവിമോബ് വികസിപ്പിച്ച,ഹെൽത്ത് കെയർ രംഗത്ത് ലോകത്തിലെ മുൻനിര കമ്പനിയായ ജിഎസ്കെയുടെ ക്ലിനിക്കൽ ട്രയലിൽ ഇത് കോവിഡ്  രോഗികൾക്ക് ഫലപ്രദമായ ചികിൽസ എന്ന്  തെളിഞ്ഞിരുന്നു.

ഇതിന് പിന്നാലെ മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുകയായിരുന്നു. നേരത്തെ യുഎഇയും കുവൈത്തും സൊട്രോവിമോബ് ചികിത്സയ്ക്ക് അനുമതി നൽകിയിരുന്നു. 

Latest News