ന്യൂഡൽഹി:വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിൻ പാഴാക്കുന്ന അവസ്ഥ ഇപ്പോഴും ഉയർന്ന നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കാനും നിർദേശം. രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനായി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്‌സിനേഷൻ യജ്ഞത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദീകരിച്ചു.
വാക്‌സിനുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനായി വിവിധ വാക്‌സിൻ നിർമാതാക്കളെ സഹായിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള പരിശ്രമങ്ങളെ കുറിച്ചും അദ്ദേഹം വിലയിരുത്തി. ആരോഗ്യ പരിപാലന ജീവനക്കാർക്കും മുൻനിര പോരാളികൾക്കും വാക്‌സിനേഷൻ നൽകിയതിന്റെ നില പ്രധാനമന്ത്രി അവലോകനം ചെയ്തു.