തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് നാളെ കെ.എൻ ബാലഗോപാൽ അവതരിപ്പിക്കും. കോവിഡ് പ്രശ്നങ്ങൾക്ക് ഇടയിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് ബഡ്‌ജറ്റ്. ലോക്ക് ഡൗണിൽ നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവ് മറികടക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തുക എന്നതാണ് ധനമന്ത്രിക്ക് മുന്നിലുള്ള വെല്ലുവിളി.
ജിഎസ്ടി നഷ്ടപരിഹാരം അടക്കം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട സഹായം ലഭിച്ചാൽ മാത്രമേ കേരളത്തിന് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാധിക്കുകയുള്ളു. അർഹമായ വിഹിതം നേടിയെടുക്കുകയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷപെടാനില്ലെ ഏക വഴി. കടമെടുപ്പ് പരിധി ഇനിയും ഉയർത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈ കഴിഞ്ഞ മാർച്ചിൽ 5000 കോടിയാണ് കടം എടുത്തത്. 36,800 കോടി രൂപ ഈ വർഷം കടമെടുക്കാനാണ് നീക്കം.