ജനീവ: ഇന്ത്യയിൽ കണ്ടെത്തിയ വകഭേദങ്ങളിൽ ഒരു വകഭേദം മാത്രമാണ് നിലവിൽ ആശങ്ക ഉണർത്തുന്നതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങൾക്ക് നൽകിയ പേരായ ഡെൽറ്റയുടെ ഒരു സ്‌ട്രെയിൻ ആയ ബി.1617.2 നെയാണ് അപകടകാരിയായ ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.
ഇന്ത്യയിൽ കണ്ടെത്തിയ മറ്റ് സ്ട്രെയിനുകൾ അപകടകാരിയല്ലെന്നും റിപ്പോർട്ട്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ അതിതീവ്ര രോഗവ്യാപനത്തിന് കാരണമായ ബി.1.617 എന്ന വൈറസ് വകഭേദം മൂന്ന് വംശങ്ങളായി വിഭജിച്ച് ഒരു ട്രിപ്പിൾ വേരിയന്റ് ആയിട്ടാണ് കണക്ക് ആക്കിയത്. അപകടകാരിയായ ബി.1.617.2 എന്ന സ്‌ട്രെയിൻ വാക്‌സിൻ പരിരക്ഷകളെ മറികടക്കും. മൂന്ന് സ്ട്രെയിനുകളിൽ ബി.1.617.2 നാണ് കൂടുതൽ വ്യാപനശേഷി.