ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച് അശോക് ചവാൻ സമിതി ഹൈകമാൻഡിന് റിപ്പോർട്ട് നൽകി. അണികളുടെ വിശ്വാസം നേടാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് കണ്ടെത്തൽ. റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ കെപിസിസിയുടെ അധ്യക്ഷനെ വൈകാതെ പ്രഖ്യാപിക്കും.
മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രഖ്യാപനം നീളാൻ സാധ്യതയില്ല. എന്നാൽ ആരാകണം പുതിയ അധ്യക്ഷൻ എന്ന കാര്യത്തിൽ കേരള നേതാക്കളുമായി ഹൈകമാൻഡ് കൂടിക്കാഴ്ച്ച ഒന്നും നടത്തിയിട്ടില്ല. നേതാക്കളിൽ കെ.സുധാകരന് മുൻതൂക്കമുണ്ട്. ഹൈകമാൻഡിന് മുന്നിൽ ഏറെ പേർ ഉന്നയിച്ച പേരും കെ.സുധാകരനാണ്.