ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 54 ദിവസത്തിനിടെ ഉണ്ടായ ഏറ്റവും താഴ്ന്ന പ്രതിദിന കണക്ക് ആണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2795 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
1,27,510 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 2,81,75,044 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,31,895 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് 18,95,520 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്ത് ഇതുവരെ 21,60,46,638 പേർക്ക് വാക്‌സിൻ നൽകി.