തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി. ലോക്ക് ഡൌൺ നീട്ടുന്നത് സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം ചേരുന്നുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ ഉണ്ടാകും.
എന്നാൽ സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ഇളവുകൾ ഉണ്ടായിരിക്കും. ഇന്നലെ തമിഴ്‌നാടും സംസ്ഥാനത്തെ ലോക്ക് ഡൗൺ നീട്ടിയിരുന്നു.
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയരുകയാണ്. ടിപിആർ 10 ശതമാനത്തിന് മുകളിൽ ഉള്ള എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണം വേണെമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശം നൽകിയിരുന്നു.