കവരത്തി: ലക്ഷദ്വീപിൽ പ്രഫുൽ ഖോടാ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങളിൽ തുടർ പ്രക്ഷോഭം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഇന്ന് വീണ്ടും ചേരും. യോഗത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡൽഹിയിലേക്ക് പ്രതിഷേധം നീട്ടും. നിലവിൽ അഡ്മിനിസ്ട്രേറ്റർക്കും കളക്ടർക്കും എതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ഏത് രീതിയിൽ നേരിടണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നാളെ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക് എത്തിയേക്കും. അതിനിടെ ലക്ഷദ്വീപിലെ തീരമേഖലയിൽ സുരക്ഷ വർധിപ്പിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ എന്ത് ശ്രദ്ധയിൽ പെട്ടാലും അധികൃതരെ അറിയിക്കാൻ നിർദേശമുണ്ട്. അഡ്മിനിസ്ട്രേറ്റിവ് ഭരണത്തിനും കളക്ടർക്കും എതിരെ കവരത്തി വില്ലേജ്ജ് പഞ്ചായത് പ്രമേയം പാസ്സാക്കി.