കേരളത്തിലെ രാജ്യസഭാ തെരെഞ്ഞെടുപ്പ് മാറ്റിവെച്ചു. ജോസ് കെ.മാണി രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ആണ് നീട്ടിയത്.കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് തെരെഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത സാഹചര്യമെന്നാണ് തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണം.
ഇത് സംബന്ധിച്ച് ഇന്ന് ഒരു അവലോകന യോഗം നടത്തിയിരുന്നു. ഈ യോഗത്തിലാണ് തീരുമാനമെടുത്തത്.കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെട്ട ശേഷം ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.തീയതി പിന്നീട്അറിയിക്കുമെന്നും കമ്മീഷൻ അറിയിച്ചു.