തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒൻപത് മണിയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കർ എം.ബി രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.കോവിഡിനെ നേരിടാൻ സർക്കാർ 20,000 കോടി രൂപയുടെ സഹായം ചെയ്തുവെന്ന് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.സൗജന്യ വാക്‌സിൻ നൽകാൻ സർക്കാർ ആയിരം കോടിയാണ് ചിലവ് പ്രതീഷിക്കുന്നത്. വാക്‌സിൻ വാങ്ങാൻ ടെൻഡർ നൽകി. കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിച്ചു. കോവിഡ് പ്രതിസന്ധി നേരിടാൻ സഹായം നൽകിയവരെ ഗവർണർ അഭിനന്ദിച്ചു.
പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയത് അസാധാരണ ജനവിധിയാണെന്ന് ഗവർണർ പറഞ്ഞു. താഴെത്തട്ടിൽ ഉള്ളവരുടെ ഉന്നമനമാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ജനക്ഷേമ പ്രവർത്തനങ്ങൾ തുടരും. മുൻസർക്കാർ തുടങ്ങിയ പദ്ധതികൾ തുടരുമെന്നും ഗവർണർ പറഞ്ഞു. കേന്ദ്ര സർക്കാരിനെ വിമർശിച്ചു രണ്ടാം പിണറായി സർക്കാരിന്റെ നയപ്രഖ്യാപനം. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായ സമയത്ത് വായ്‌പ പരിധി ഉയർത്തണമെന്ന് ആവശ്യം കേന്ദ്രം പരിഗണിക്കുന്നില്ല. ഇത് ഫെഡറിലിസത്തിന് ചേരാത്തതാണ്. സഹകരണ മേഖലയിലെ കേന്ദ്ര സർക്കാർ നയങ്ങൾ ആശങ്ക ഉണ്ടാക്കുന്നതാണ്. വളർച്ച നിരക്ക് പിടിച്ചുനിര്ത്തുനത്ത് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. നടപ്പുസാമ്പത്തിക വർഷം 6.6 ശതമാനം സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്നുണ്ട്.എന്നാൽ കോവിഡ് രണ്ടാം തരംഗം വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.റവന്യൂ വരുമാനത്തിൽ കുറവുണ്ടായേക്കാം.
കേരളം പച്ചക്കറിയിൽ സ്വയം പര്യാപ്തത നേടുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കും. ഓരോ വർഷവും താങ്ങുവില കൂട്ടും. നഗരത്തിലും കൃഷിക്ക് ഉള്ള സാധ്യത പരിശോധിക്കും. കൃഷിഭവനുകൾ സ്മാർട്ട് ആക്കും. 5 വർഷം കൊണ്ട് കാർഷിക ഉത്പാദനം 50 ശതമാനം വർധിപ്പിക്കും.കെ ഫോൺ പദ്ധതി സമയബന്ധിതമായി നടപ്പാക്കും. ഇത്തരം പദ്ധതികൾ സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വളമാകും. ഇൻഫോ പാർക്കും ടെക്നോ പാർക്കും വികസിപ്പിക്കും. ബഹുരാഷ്ട്ര ഐ ടി കമ്പനികൾ ഐ ടി മേഖലയിലേക്ക് വരുന്നു.400 കോടി ചിലവ് വരുന്ന ഭക്ഷ്യകിറ്റ് 19 കുടുംബങ്ങൾക്ക് നൽകി.ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1000 കോടി മാറ്റി വച്ചിട്ടുണ്ട്.കുടുംബശ്രീ വഴി 2000 കോടിയുടെ വായ്‌പ നൽകി. പെൻഷൻ ഉൾപ്പെടെയുള്ളവ കുടിശിക തീർപ്പാക്കാൻ 14,000 കോടി മാറ്റി വച്ചു.
മൺറോ തുരുത്തിൽ കാലാവസ്ഥ വൃതിയാനം അതിജീവിക്കുന്ന കൃഷി. വിലക്കയറ്റം തടയാൻ ഫലപ്രദമായ നടപടികൾ. വെറ്റിനറി സേവനങ്ങൾക്ക് 152 ബ്ലോക്ക് പഞ്ചായത്തുകളിൽ ആംബുലൻസുകൾ ഉറപ്പാക്കും. ഗിരിവർഗ്ഗ മേഖലകളിൽ മൊബൈൽ റേഷൻ വ്യാപിപ്പിക്കും.പൊതുയിടങ്ങളിൽ സൗജന്യ വൈഫൈ ഏർപ്പെടുത്തും. പാവപ്പെട്ടവർക്ക് അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കും. കെ ഫോൺ വഴി സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും. പട്ടിണി തടയാൻ സാമൂഹിക അടുക്കള സഹായകമായി. കുടുംബശ്രീയുടെ ജനത ഹോട്ടലുകളും പ്രശംസനീയം.സപ്ലൈക്കോ ഹോം ഡെലിവറി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.96 തൂശനില മിനി കഫേകൾ ഈ വർഷം നടപ്പാക്കും.മലയാളം കമ്പ്യൂട്ടിങ് നടപ്പാക്കും. ഇ-ഗവേണന്സില് മലയാളത്തിന് പ്രാമുഖ്യം.
എല്ലാവര്ക്കും സൗജന്യ വാക്‌സിൻ ഉറപ്പാക്കും.എല്ലാ പ്രായക്കാർക്കും സൗജന്യ വാക്‌സിൻ എന്നത് സർക്കാർ നയം. വാക്‌സിൻ ആഗോള ടെൻഡർ വിളിക്കും. എല്ലാവര്ക്കും സൗജന്യ വാക്‌സിൻ ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. 20 ലക്ഷം പേർക്ക് തൊഴിൽ അവസരമുണ്ടാകും.5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കും.സ്റ്റാർട്ട് അപ്പുകൾ പ്രോത്സാഹിപ്പിക്കും.എസ് സി എസ് ടി വിഭാഗങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം.ശബരിമല ഇടത്താവളം പദ്ധതി അതിവേഗം പൂർത്തിയാക്കും.സ്‌കൂളുകളിലും കോളേജുകളിലും വിദ്യവനം പദ്ധതി നടപ്പാക്കും.നഗരങ്ങളിൽ നഗരവനം പദ്ധതിയും നടപ്പാക്കും.ഒക്ടോബര് രണ്ടു മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈൻ ആക്കും.ഡൽഹിയിലെ ട്രാവൻകൂർ പാലസ് ഉടൻ നവീകരിക്കും.ഭൂ രഹിതർക്ക് പട്ടയം ഉറപ്പാക്കും.ലൈഫ് പദ്ധതിയിലൂടെ 4000 വീടുകൾ നിർമിക്കും.റൂറൽ ആര്ട്ട് ഹബ്ബ് എന്ന പേരിൽ 14 കരകൗശല വില്ലേജുകൾ തുടങ്ങും.രോഗികൾക്ക് വാടകവീടിന് മെഡിക്കൽ കോളേജുകൾക്ക് സമീപം ഗൃഹശ്രീ പദ്ധതി നടപ്പാക്കു.