രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോവിഡ് കാലത്തെ സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടായിരുന്നു സർക്കാർ പ്രവർത്തനങ്ങൾ. കോവിഡ് കേരളത്തെ സാരമായി ബാധിച്ചെങ്കിലും മരണ നിരക്ക് പിടിച്ചു നിർത്താനായി എന്നും കോവിഡ് കാലത്ത് നടപ്പിലാക്കിയ സമഗ്ര ആശ്വാസ പാക്കേജ് ഉപകാരമായി എന്നും പറഞ്ഞു.ഭക്ഷ്യ കിറ്റ് നൽകാൻ 100 കോടി രൂപ ചെലവഴിച്ചു. ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം നല്കാൻ 50 കോടി രൂപയും നൽകി . ആരോഗ്യ രംഗത്ത് അധിക സംവിധാനങ്ങൾ ഒരുക്കി.വായ്പ പരിധി ഉയർത്താത്തതിൽ വിമർശനം ഉണ്ടായി.
ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ പദ്ധതികൾ വിവരിച്ചു.എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. വികസന ക്ഷേമ പ്രവർത്തനങ്ങൾ തുടരും,ക്ഷേമ പദ്ധതികൾ തുടരും, ജനാധിപത്യം,മതനിരപേക്ഷത എന്നിവയിലൂന്നിയ സർക്കാരിന് അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യം ,പ്രകടന പത്രിക വാഗ്ദാനങ്ങൾ നടപ്പിലാക്കും.സർക്കാർ സേവനങ്ങൾ ഒക്ടോബർ മുതൽ ഓൺലൈൻ വഴിയാക്കും.
തൊഴിലവസരങ്ങൾ വർധിപ്പിക്കും,5 വര്ഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം ,സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ നടപടിസ്വീകരിക്കും ,ഗിരിവർഗ്ഗ മേഖലകളിൽ മൊബൈൽ റേഷൻ വർധിപ്പിക്കും,വെറ്റിനറി സേവനങ്ങൾക്ക് 152 ബ്ലോക്ക് പഞ്ചായത്തുകളിൽ ആംബുലൻസ് സേവനം,എസ്ടി എസ് സി വിഭാഗങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം,സപ്പ്ളെകോ ഹോം ഡെലിവറി വ്യാപിപ്പിക്കും.യുവ സംരംഭകർക്ക് സഹകരണ സ്ഥാപനങ്ങൾ തുടങ്ങിവയും കൊണ്ടുവരും.
പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ, കണ്ണൂരിലും കളമശേരിയിലെ ടെക്നോ പാർക്കുകൾ,ഐ ടി മിഷനെ ഡാറ്റ ഹബ്ബാക്കും. ലീഗൽ മെട്രോളജി വകുപ്പിന് കീഴിൽ കൂടുതൽ ലാബുകൾ,ആധുനിക ബാങ്കുകളുടെ സൗകര്യങ്ങൾ കേരളം ബാങ്കിലും ലഭ്യമാക്കും,കോ ഓപ്മറ്റ് എന്ന പേരിൽ ഈ മാർട്ട്, പാവപ്പെട്ടവർക്ക് അതിവേഗ വൈഫൈ, കെ ഫോൺ വഴി സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും.
കർഷകകർക്കായി കൂടുതൽ പദ്ധതികൾ,കൂടുതൽ വിളകൾക്ക് താങ്ങുവില കൊണ്ടുവരും, മുഴുവൻ പച്ചക്കറികളും സർക്കാർ സംഭരിക്കും.5 വര്ഷം കൊണ്ട് കർഷക വരുമാനം ഉയർത്തും.നെല്ലുല്പാദനം കൂട്ടാൻ ബ്ലോക്ക് തല നീരീക്ഷണ സമിതികൾ രൂപികരിക്കും, ശബരിമല ഇടത്താവളം പദ്ധതി അതിവേഗം പൂർത്തിയാക്കും, റൂറൽ ആര്ട്ട് ഹബ് എന്ന പേരിൽ 14 കരകൗശല വില്ലേജുകൾ സ്ഥാപിക്കും, കേരളം സാംസ്‌കാരിക മ്യൂസിയം സ്ഥാപിക്കും തുടങ്ങി ഒട്ടനവധി ക്ഷേമ വികസന പ്രവർത്തങ്ങളാണ് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.