ന്യൂഡൽഹി: ഏഴ് മാസത്തിന് ശേഷം ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ചേരും. കോവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. കോവിഡ് വാക്‌സിൻ,മരുന്ന് എന്നിവയുടെ നികുതി സംബന്ധിച്ച് ചർച്ചയക്ക് ആണ് യോഗത്തിൽ പ്രഥമ പരിഗണന.
കോവിഡ് നികുതി പൂർണമായും ഒഴിവാക്കാനുള്ള നിർദേശത്തെ കേന്ദ്ര സർക്കാർ പിന്തുണച്ചേക്കും. നിലവിൽ അഞ്ചു ശതമാനം നികുതിയാണ് കോവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് പൂർണമായും ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്. നികുതി നിരക്ക് പൂർണമായും ഉപേക്ഷിക്കുക അല്ലെങ്കിൽ 0.1 ശതമാനമായി കുറയ്ക്കുക. ഈ രണ്ടു നിർദേശങ്ങളാണ് ധനമന്ത്രാലയത്തിന്റെ പരിഗണനയിൽ.