കൊച്ചി: ലക്ഷദ്വീപ് കളക്ടറുടെ വിശദീകരണം ഐക്യകണ്ഠേന തള്ളി ലക്ഷദ്വീപിലെ സർവകക്ഷി യോഗം. ഓൺലൈൻ വഴിയാണ് യോഗം ചേർന്നത്. ബി ജെ പി ഉൾപ്പെട്ട സർവകക്ഷി യോഗമാണ് കളക്ടറുടെ വിശദീകരണം തള്ളിയത്. മറ്റന്നാൾ വീണ്ടും യോഗം ചേർന്ന് സർവ്വകക്ഷികളും ഉൾകൊണ്ട സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും.
ഒരിക്കൽ കൂടി അഡ്മിനിസ്ട്രേറ്ററെ കണ്ടു വിയോജിപ്പ് അറിയിച്ച ശേഷം തുടർ പ്രക്ഷോഭങ്ങളിലേക്ക് കടക്കും. ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് നിലപാട് ലക്ഷദ്വീപ് ബി ജെ പി ആവർത്തിച്ച് പറഞ്ഞു.എന്നാൽ ബീഫും ചിക്കെനും കിട്ടാനില്ല എന്ന വാദം തെറ്റെന്നും അവർ പറഞ്ഞു.