ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ചൈനീസ് നിര്‍മ്മിതമാണോയെന്ന് കണ്ടെത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വൈറസ് ലാബില്‍നിന്നു ചോര്‍ന്നതാണോ അതോ മൃഗങ്ങളില്‍നിന്ന് പരന്നതാണോ എന്ന് അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് അദ്ദേഹം യു എസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി
അതേസമയം, 2019 ല്‍ ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റിലാണ് ആദം കൊറോണ വൈറസ്റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനു ശേഷം, അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് അടക്കം നിരവധി പ്രമുഖര്‍ രോഗത്തിന്റെ ഉറവിടം ചൈനീസ് ലാബുകള്‍ ആണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍, തുടക്കം മുതല്‍ തന്നെ ഈ ആരോപണം ചൈന നിഷേധിക്കുകയായിരുന്നു.
പിന്നീട് ലോകാരോഗ്യ സംഘടന ഈ ആരോപണത്തെ തള്ളിക്കളഞ്ഞ് രംഗത്തുവരികയും ട്രംപ് സംഘടനയ്ക്കുള്ള ധനസഹായം വെട്ടിക്കുറക്കുകയും ചെയ്തു. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു തന്നെ രണ്ടഭിപ്രായമുള്ള സാഹചര്യത്തില്‍ ആരോപണത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് ബൈഡന്‍ ആവശ്യപ്പെട്ടതെന്ന് വൈറ്റ് ഹൗസ് പത്രക്കുറിപ്പ് വിശദമാക്കുന്നു.