കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ വിവാദ പരിഷ്കാരങ്ങൾ തുടരുന്നതിന് ഇടയിൽ തുടർപ്രക്ഷോഭ പരിപാടികൾ ആലോചിക്കാൻ ഇന്ന് സർവകക്ഷിയോഗം. വൈകുനേരം നാല് മണിക്ക് ഓൺലൈൻ ആയിട്ടായിരിക്കു യോഗം ചേരുക. യോഗത്തിൽ ദ്വീപിലെ ബി ജെ പി അടക്കമുള്ള പാർട്ടികൾ പങ്കെടുക്കും.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഉത്തരവുകൾക്ക് എതിരെ ഒറ്റകെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്ന് ആവശ്യം ശക്തമാണ്.സർവകക്ഷി യോഗത്തിൽ ബി ജെ പി സ്വീകരിക്കാൻ പോകുന്ന നിലപാടും നിർണായകമാകും.
വിവാദ നടപടികളിൽ പ്രതിഷേധിച്ച് ദ്വീപിലെ ബി ജെ പി നേതാക്കൾ കൂട്ടത്തോടെ രാജി വച്ചിരുന്നു. ജനങ്ങൾക്ക് ദ്രോഹമാകുന്ന നടപടികൾ സ്വീകരിക്കുന്ന അഡ്മിനിസ്ട്രേറ്റർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തില്ലെന്ന് ആക്ഷേപം ശക്തമാണ്.