കൊൽക്കത്ത; ഒഡീഷയെയും പശ്ചിമ ബംഗാളിനെയും പിടിച്ചുകുലുക്കിയ യാസ് ചുഴലിക്കാറ്റ് ദുർബലമായി. നിലവിൽ ശക്തി കുറഞ്ഞു ജാർഖണ്ഡിന് സമീപം ന്യൂനമർദ്ദമായി തുടരുകയാണ്. ഇന്നലെ രാവിലെ അതിതീവൃ ചുഴലിക്കാറ്റായി ഒഡിഷയിലെ ഡെംറ തുറമുഖത്തിനും ബാലസോറിനും ഇടയിൽ കൂടിയാണ് യാസ് കരയിൽ പ്രവേശിച്ചത്.
ന്യൂനമർദം ദുർബലമാകാത്തതിനാൽ ജാർഖണ്ഡ്.ഒഡിഷ,പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ഇന്നും കനത്ത മഴയുണ്ടാകും. അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദത്തിന്റെ ശക്തി കുറയും.
വൈദ്യുതി ഇല്ലാതായ സ്ഥലങ്ങളിൽ 24 മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിക്കുമെന്ന് ഒഡിഷ മുഖ്യമന്ത്രി പറഞ്ഞു. 155 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായി കരുതുന്നു. മൂന്ന് ലക്ഷം വീടുകൾക്ക് കേടുപാട് പറ്റുകയോ തകരുകയോ ചെയ്തെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.