തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്. ഈ മാസം ഇത് പതിനാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ വില 93.90 ആണ്.ഡീസലിന് 89.28.