ന്യൂഡൽഹി:സാമൂഹ്യമാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ ചട്ടങ്ങൾക്ക് എതിരെ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങൾ ആരാണ് ആദ്യം അയച്ചതെന്ന് അറിയുന്നതാണ് പുതിയ ചട്ടം. ഇത് ജനങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്നതാണ്.
ഈ ചട്ടം ജനങ്ങളുടെ അവകാശ ലംഘനം കൂടിയാണെന്നും വാട്സാപ്പ് ഹർജിയിൽ പറയുന്നു. പുതിയ ചട്ടങ്ങൾ അംഗീകരിക്കുന്നതിന് കേന്ദ്ര സർക്കാർ നൽകിയ സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് വാട്സാപ്പ് ഹൈക്കോടതിയെ സമീപിച്ചത്.
സന്ദേശങ്ങൾ ആര് ആദ്യം അയച്ചു എന്നറിയുന്നത് ഓരോ സന്ദേശത്തെയും നിരീക്ഷിക്കുന്നതിനാണ്. വാട്സാപ്പ് നിലവിൽ പിന്തുടരുന്ന എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ തകർക്കുന്നതാണ് കേന്ദ്ര സർക്കാർ നിർദേശം. പുതിയ ചട്ടങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്തു പ്രായോഗികമായ രീതിയിൽ പ്രശനം പരിഹരിക്കുമെന്നും വാട്സാപ്പ് പറഞ്ഞു.