കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉള്ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമം തുടരുന്നു. ലൈപോസോമൽ ആംഫോടെറിസിൻ എന്ന മരുന്ന് ഇന്നലെ വൈകുനേരം എത്തുമെന്ന് കരുതിയെങ്കിലും കിട്ടിയില്ല. ഇന്ന് മരുന്ന് എത്തുമെന്ന് പ്രതീക്ഷയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ.
സംസ്ഥാനത്ത് ഏറ്റവും അധികം ബ്ലാക്ക് ഫംഗസ് രോഗികൾ ചികിത്സയിൽ ഉള്ളത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. നിലവിൽ 20 പേരാണ് ഇവിടെ ചികിത്സയിൽ കഴിയുന്നത്.
ചികിത്സ മുടങ്ങാതിരിക്കാൻ ആംഫോടെറിസിൻ എന്ന മരുന്ന് ,അളവ് ക്രമീകരിച്ച് രോഗികൾക്ക് നൽകുകയാണ് ഇപ്പോൾ. 50 വയൽ ആംഫോടെറിസിൻ മാത്രമാണ് എത്തിയത്. ലൈപോസോമൽ ആംഫോടെറിസിനും 50 വയൽ എങ്കിലും അടിയന്തരമായി വേണമെന്ന് അധികൃതർ പറയുന്നു.