ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് യാസ് ബുധനാഴ്ച്ച പുലർച്ചയോടെ കരയിലേക്ക് അടുത്തു. നിലവിലെ പ്രവചനം അനുസരിച്ച് ചുഴലിക്കാറ്റ് രാവിലെ 10 മണിക്കും 11 നും ഇടയിൽ കരയിൽ പ്രവേശിക്കും.
ഉച്ചയോടെ ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിക്കും. ഒഡിഷ തീരത്ത് ഡെംറ പോർട്ടിനും പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ഡെംറ-ബാലസോർ സമീപത്ത് കൂടിയാണ് ചുഴലിക്കാറ്റ് കര തൊടുന്നത്.
കരയിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ പരമാവധി 130 കിലോമീറ്റർ മുതൽ 140 കിലോമീറ്റർ വരെയാകും വേഗം. യാസിന്റെ പ്രഭാവത്തിൽ ഒഡിഷയിലും പശ്ചിമ ബംഗാളിലും കനത്ത മഴയായായിരിക്കും. ഇവിടെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.